ADVERTISEMENT

ദോഹ∙ ഹയാ കാർഡ് മുഖേന ഖത്തറിൽ പ്രവേശിക്കുന്നവർക്ക് പെർമിറ്റിന്റെ കാലാവധി തീയതി (2024 ജനുവരി 24) വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്.

Also read: അഞ്ചക്ക ശമ്പളമുണ്ടോ? 5 ബന്ധുക്കളെ കൊണ്ടുവരാം; അറിയാം യുഎഇയിലെ പുതിയ വീസ ചട്ടങ്ങൾ

സന്ദർശക വീസകളിലെത്തുന്നവർ എത്ര ദിവസമാണോ താമസിക്കുന്നത് അത്രയും ദിവസത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം എന്നാണ് നിയമം. എന്നാൽ ഹയാ കാർഡിൽ എത്തുന്ന സന്ദർശകർ താമസിക്കുന്ന ദിവസം കണക്കാക്കാതെ കാർഡിന്റെ കാലാവധി തീയതി വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്.

ഹയാ കാർഡ് ഉടമകൾക്കും ഒപ്പമെത്തുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. അതായത് മാർച്ച് 3ന് ഹയാ കാർഡ് മുഖേന എത്തുന്ന ഒരാൾ അടുത്ത 11 മാസത്തേക്കുള്ളതും ഏപ്രിൽ 1 നാണ് എത്തുന്നയാൾ  10 മാസത്തേക്കുമുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com