ADVERTISEMENT

അബുദാബി∙ യുഎഇയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഇന്നലെ രാവിലത്തെ മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇവ റോഡ് സൈഡിൽ സുരക്ഷിത അകലത്തിൽ പാർക്ക് ചെയ്യിക്കുകയായിരുന്നു പൊലീസ്.

Also read: മകളുടെ മുഖം ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു; തണൽമരമായി അസ്‌ലം മുഹിയുദ്ദീൻ, ഇബ്രാഹിം കുട്ടി പ്രവാസത്തോട് വിടപറയുന്നു

അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ ഇവയ്ക്ക് യാത്രാനുമതി നൽകിയുള്ളൂ. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ വേഗം കുറച്ചും കരുതലോടെയും വാഹനം ഓടിച്ച് അപകടം ഒഴിവാക്കണമെന്നും നിർദേശിച്ചു. മൂടൽമഞ്ഞുമൂലം ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

മഞ്ഞിൽ ശ്രദ്ധിക്കേണ്ടത്

മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളിൽ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ പാടില്ല. പരസ്പരം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയ ശേഷം ഹസാർഡ് ലൈറ്റ് ഇടാം.  

മുന്നറിയിപ്പ് മറക്കരുത്

മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ ദൃശ്യപരിധി കുറയുമെന്നും വേഗം കുറച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന സന്ദേശം ലഭിക്കും. എസ്എംഎസ്, റോഡ്സൈഡിലെയും മധ്യത്തിലുമുള്ള  ഡിജിറ്റൽ ബോർഡ്, സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയിലൂടെ ലഭിക്കുന്ന മുന്നറിയിപ്പ് പാലിക്കണം.

വേഗപരിധി 80 കി.മീ.

അസ്ഥിര കാലാവസ്ഥകളിൽ (മഴ, മഞ്ഞ്, പൊടി) വേഗപരിധി 80 കി.മീ ആയി കുറയും. ഇതു മനസ്സിലാക്കി വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം.

പിഴ, ബ്ലാക്ക് പോയിന്റ്

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. ഈ സമയങ്ങളിൽ ട്രക്ക് ഉൾപ്പെടെ ഭാരവാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറും ശിക്ഷയുണ്ട്.

ശ്രദ്ധിക്കാം ഇവ

∙മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം 80 കി.മീ ആയി കുറയ്ക്കുക

·∙മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക

·∙ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക

∙ഓവർടേക്കിങും ലെയ്ൻ മാറ്റവും വേണ്ട

·∙കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കരുത്

·∙മുന്നിലുള്ള വാഹനം കാണാത്തവിധം ദൃശ്യ പരിധി കുറഞ്ഞാൽ സുരക്ഷിത അകലത്തിലേക്ക് മാറ്റി വാഹനം നിർത്തിയിടുക.

·∙അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com