ADVERTISEMENT

 

ദുബായ് ∙ ദുബായ് കിരീടാവകാശിയുടെ പൊന്നുണ്ണിയെ ചേര്‍ത്തുപിടിച്ച് മുത്തച്ഛൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മടിയിൽ വച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'ദൈവം അവരെ സംരക്ഷിക്കട്ടെ‌‌‌'. കുഞ്ഞിനെ മടിയിൽ വച്ച ഷെയ്ഖ് മുഹമ്മദിനടുത്ത് ഷെയ്ഖ് ഹംദാൻ  നിൽക്കുന്നതും ചിത്രത്തിൽ കാണാം.

 

ഷെയ്ഖ് മുഹമ്മദിന്റെ ജനനം ഷെയ്ഖ് ഹംദാൻ  ഫെബ്രുവരി 25നാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ഒരു ജോടി കൈകൾ കൊണ്ട് പിടിച്ചിരിക്കുന്ന രണ്ട് കുഞ്ഞു കാലുകളുടെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഇറ്റ്സ് എ ബോയ്’ എന്ന് ചിത്രത്തിന് അടിക്കുറിപ്പും നൽകിയിരുന്നു.  

ഷെയ്ഖ് ഹംദാന്‍ ഇരട്ടക്കുട്ടികളുടെയും പിതാവാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. 2021 മേയിലായിരുന്നു ഇവരുടെ ജനനം. ഇവർക്ക് റാഷിദ് എന്നും ഷെയ്ഖ എന്നും പേരിട്ടു.  2019 മേയിൽ ദുബായിൽ എല്ലാ ഭരണാധികാരികളും നേതാക്കളും പങ്കെടുത്ത ഗംഭീര ചടങ്ങിൽ ഷെയ്ഖ് ഹംദാൻ, ഷെയ്ഖ ഷെയ്ഖ ബിൻത് സയീദ് ബിൻ താനി അൽ മക്തൂമിനെ വിവാഹം ചെയ്തു. 

 

 ഷെയ്ഖ് ഹംദാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പതിവായി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.  ‌‌‌കായിക പ്രേമിയായ കിരീടാവകാശി പ്രകൃതിയോടും മൃഗങ്ങളോടും തികഞ്ഞ സ്‌നേഹം പ്രകടിപ്പിക്കുന്നു.  അദ്ദേഹത്തിന്റെ വിഡിയോകളും ഫോട്ടോകളും  സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 15.4 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. ഹംദാന്റെ ഇൻസ്റ്റാഗ്രാം ബയോ ഇങ്ങനെയാണ്: “ഓരോ ചിത്രത്തിനും ഒരു കഥയുണ്ട്, എല്ലാ കഥകളും നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു നിമിഷമുണ്ട്. നന്ദി, ആസ്വദിക്കൂ'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com