ADVERTISEMENT

അബുദാബി∙ കുറഞ്ഞ വരുമാനക്കാരായ 100 പേർക്ക്  റമസാനിൽ ദിവസേന നോമ്പുതുറ വിഭവങ്ങൾ (ഇഫ്താർ) നൽകുമെന്ന് അബുദാബി ബവാബത് അൽ ഷർഖ് മാൾ അറിയിച്ചു.

 

മാളിൽ റമസാൻ ടെന്റ് ഒരുക്കിയാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കുക. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ച് ബനിയാസിലെ സാഇം ടെന്റിലും ഇഫ്താർ വിഭവങ്ങൾ എത്തിക്കും.

 

റമസാൻ നൈറ്റ്സ് എന്ന പേരിൽ കുടുംബങ്ങൾക്ക് ഒന്നിച്ചു പങ്കെടുക്കാവുന്ന പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്. റമസാൻ ദിനങ്ങളിൽ രാത്രി 8 മുതൽ 12 വരെയും പെരുന്നാൾ ദിനങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പരിപാടി. 

English Summary : Bawabat Al Sharq Mall to offer 100 daily Iftar meals throughout Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com