ADVERTISEMENT

‘‘ഒരിക്കൽ നായനാ‍ർ സാർ ചോദിച്ചു, എന്തുകൊണ്ടാണു നാട്ടിൽ നിക്ഷേപം നടത്താത്തതെന്ന്. താങ്കൾ കൂടെ നിൽക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്താൽ നിക്ഷേപിക്കാമെന്നു പറഞ്ഞു. കൊച്ചിയിൽ ഇന്നു ലെ മെറിഡിയൻ ഉള്ള സ്ഥലം നല്ലൊരു ഹൗസിങ് പ്രോജക്ട് ആസൂത്രണം ചെയ്തു വാങ്ങിയതായിരുന്നു. ഡ്രോയിങ്ങും തയാറായിരുന്നു. അവിടെ 100 കോടി രൂപ മുടക്കി ഫൈവ് സ്റ്റാർ ഹോട്ടലും കൺവൻഷൻ സെന്ററും സ്ഥാപിക്കാൻ നായനാരെ കണ്ട സമയത്തുതന്നെ തീരുമാനിച്ചു. പ്രീമിയർ കേബിൾസും മധുര കോട്സും തൊഴിൽ സമരംകൊണ്ടു പൂട്ടിയ കാലത്തായിരുന്നു അത്. പല സ്ഥാപനങ്ങളും കേരളം വിട്ടുപോകുന്ന കാലം. നായനാർ സാറാണു തറക്കല്ലിട്ടത്. ആ സ്ഥാപനം കൊച്ചി ബൈപാസിലെ വലിയ നിക്ഷേപങ്ങളുടെ തുടക്കമായിരുന്നു. ഇതു കണ്ടു പലരും അവിടേക്കുവന്നു. നായനാർ സഖാവ് വാക്കു പാലിച്ചു. എനിക്കു നോക്കുകൂലിയോ, നടപ്പു കൂലിയോ, കിടപ്പുകൂലിയോ ഒന്നും തടസ്സമായില്ല. ഒരു ദിവസംപോലും ജോലി മുടങ്ങതുമില്ല. അദ്ദേഹത്തിന്റെ അനുമതിയോടെയാണു ഹാളിനു നായനാർ ഹാളെന്നു പേരിട്ടത്. ലെ മെറിഡിയൻ കൺവൻഷൻ സെനന്റർ ബിസിനസ് മാത്രം കണ്ടു നിർമിച്ചതല്ല. അന്നു വലിയൊരു നിക്ഷേപം നടത്തണമെന്നതു കേരളത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നു തോന്നിയതുകൊണ്ടു ചെയ്തതാണ്...’’– കൊച്ചിയിലെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിന്റെ ഒരു ഹാളിനു ഇ. കെ. നായനാരുടെ പേരാണല്ലോ ഇട്ടത് എന്ന ചോദ്യത്തിന് ഗൾഫാർ പി. മുഹമ്മദാലി നൽകിയ ഉത്തരമായിരുന്നു ഇത്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്തിൽ ഒമാനില്‍ ഉൾപ്പെടെ ഗൾഫാർ ആരംഭിച്ച്, വളർന്നു വലുതായ കഥയാണു പറഞ്ഞത്. ഗൾഫിൽ മാത്രമല്ല, കേരളത്തിലും നിർണായകമായ പല വികസന പ്രവൃത്തികളും ഗൾഫാറിന്റെ നേതൃത്വത്തിൽ നടന്നു. അതിനെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം. ഒപ്പം കേരളത്തിനു മുന്നിലുള്ള വലിയ ടൂറിസം–വികസന സാധ്യതകളെപ്പറ്റിയുള്ള ചിന്തകളും അദ്ദേഹം പങ്കുവയ്ക്കുന്നു. അതിൽ വിഴിഞ്ഞമുണ്ട്, കൊച്ചിൽ ഷിപ്‌യാർഡുണ്ട്, തൊഴിലാളിക്ഷേമമുണ്ട്, ഖത്തറിലെ അൽബെയ്ത് സ്റ്റേഡിയമുണ്ട്, വിദ്യാഭ്യാസത്തിനായി കുട്ടികൾ അന്യരാജ്യങ്ങളിലേക്കു പോകുന്നതിന്റെ ആശങ്കയുണ്ട്... ഇനി അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്; വായിക്കാം, സുദീർഘ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com