'പരീക്ഷകളിൽ തോറ്റു, പക്ഷേ ജനഹൃദയങ്ങളിൽ വിജയിച്ചു'; ഇന്നസന്റിനെ അനുസ്മരിച്ചു സന്തോഷ് ഏച്ചിക്കാനം
Mail This Article
×
ഷാർജ∙ പരീക്ഷകളിൽ തോറ്റു ജനഹൃദയങ്ങളിൽ വിജയിച്ച മഹാനായ നടനും സംഘാടകനും നേതാവും ആയിരുന്നു ഇന്നസന്റ് എന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ നടന്ന ഇന്നസെന്റ് അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഹാരിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നാടക നടൻ വിക്രമൻ നായരുടെ വിയോഗത്തിലും അനുശോചിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി. മുരളി, ഐഎസ്സി അജ്‌മാൻ ആക്ടിങ് പ്രസിഡന്റ് ഗിരീശൻ, മാസ് അജ്‌മാൻ മേഖല സെക്രെട്ടറി ബിനു കോറം, ഇൻഡസ്ട്രിയൽ മേഖല സെക്രെട്ടറി വി.എം. വിജയൻ, റോള മേഖല പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.