ഫാമിലി ഗ്രാൻഡ് ഇഫ്താർ മീറ്റും സൗഹൃദ സംഗമവും
Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ഗ്രാന്റ് ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അസൈബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് കുടുംബങ്ങൾ സംബന്ധിച്ചു. പ്രസിഡന്റ് അഷ്റഫ് പാലസിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
അബ്ബാസ് സൈഹനുള്ള അവാർഡ് എൻ. കെ. ഹസ്സൈനാർ ഹാജി കൈമാറി. മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഫവാസ് ആനബാഗിൽ, എൻജി. ശുകൂർ, അബ്ദുള്ള കമ്പാർ എന്നിവർ സംസാരിച്ചു. റഫീഖ് എർമാളം സ്വാഗതവും മുജീബ് തയലങ്ങാടി നന്ദിയും പറഞ്ഞു.
സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ഇബ്രി ഐസിഎഫ് ഇഫ്താർ
മസ്‌കത്ത് ∙ സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ഇബ്രി ഐസിഎഫ് ഇഫ്താർ. ഇബ്രിയിലും പരിസരങ്ങളിലും നിർമാണ മേഖലയിലും കച്ചവട സ്ഥാപനങ്ങളിലും ഉൾപ്പെടെ ജോലി ചെയ്യുന്നവരാണ് ഐസിഎഫ് ഇഫ്താറിനെത്തുന്നവരിൽ ഭൂരിഭാഗവും. പ്രദേശത്തെ സ്വദേശികളുടെയും വിദേശികളുടെയും സഹകരണത്തോടെ നടത്തിവരുന്ന ഇഫ്താർ റമസാൻ അവസാനം വരെ തുടരുമെന്നും ഇബ്രി ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.