ADVERTISEMENT

അബുദാബി∙ യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കു തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്നു പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

 

പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും വിൽപന നടത്തുന്നതുമായ വ്യാപാരികൾക്ക് ഒരു വർഷം തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു.

 

കാഴ്ച നഷ്ടപ്പെടാനും തീപിടിത്തം ഉണ്ടാകാനും ഇതിടയാക്കും. പടക്കം പൊട്ടിക്കുമ്പോഴുള്ള അശ്രദ്ധ കുട്ടികൾക്ക് പൊള്ളലേറ്റ് താൽക്കാലികമോ സ്ഥിരമോ വൈകല്യമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. നിസ്സാര അശ്രദ്ധ വൻ അത്യാഹിതത്തിലേക്കു നയിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ.

 

ലൈസൻസ് എടുക്കാതെ പടക്കം നിർമിക്കുക, ഉപയോഗിക്കുക, വിൽക്കുക, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചു.

നിയമ ലംഘകരെ കുറിച്ച് 999 എന്ന നമ്പറിലോ 800 2626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com