ADVERTISEMENT

ദുബായ് ∙ പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ. റാഷിദ് രണ്ട് റോവറിന്റെ പ്രവർത്തനങ്ങൾ ഇന്നു തുടങ്ങിയതായി യുഎഇ അറിയിച്ചു. ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അടുത്തത് കൂടുതൽ മനോഹരവും വലുതും ധീരവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് റാഷിദ് രണ്ട് റോവിന്റെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും നടത്തിയത്. 

Also Read: റാഷിദ് റോവർ; വിജയപ്രതീക്ഷ അവസാന നിമിഷവും

‘റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള ഐ സ്പേസിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല. എന്നാൽ, ചന്ദ്രനിൽ എത്താനുള്ള ആഗ്രഹത്തിന്റെ പരിധി ഉയർത്തുന്നതിൽ യുഎഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവാക്കളുടെ സംഘത്തെ സൃഷ്ടിക്കാനായി. 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖല കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചു. യുഎഇയുടെ പതാകയും വഹിച്ച് റാഷിദ് റോവർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലാണ്. ചന്ദ്രനിലെത്താനുള്ള ശ്രമമാണ് റാഷിദ് രണ്ടെന്നും’ അദ്ദേഹം പറഞ്ഞു. 

Sheikh-Mohammed-announces-new-Moon-landing-attempt2
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുവും സംഘവും മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിൽ. ചിത്രം: വാം.

റാഷിദ് റോവർ നിർമിച്ച ശാസ്ത്രജ്ഞരെ മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമും ഒപ്പമുണ്ടായിരുന്നു. അഭിലാഷത്തിൽ സ്ഥാപിതമായ രാജ്യമാണ് യുഎഇ. സ്വയം ചെറിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയില്ലെന്നും പരിശ്രമം നിർത്തില്ലെന്നും തിരിഞ്ഞു നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Sheikh-Mohammed-announces-new-Moon-landing-attempt
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുവും സംഘവും മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിൽ. ചിത്രം: വാം.

റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ-ആർ ലാൻ‍ഡ‍ർ  ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40ന് ചന്ദ്രന്റെ അറ്റല്സ് ഗർത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, നിലംതൊടുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായി. ലാൻ‍‍ഡർ തകർന്നതാകാം ഇതിന് കാരണമെന്നാണ് ഐ സ്പേസ് വ്യക്തമാക്കുന്നത്.

English Summary: Sheikh Mohammed announces new Moon-landing attempt with Rashid Rover 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com