ADVERTISEMENT

ഷാർജ∙ 2.35 കോടി ദിർഹം വില വരുന്ന 120 കിലോ ഹഷീഷും  30 ലക്ഷം  ഗുളികകളും ഷാർജ പൊലീസ് പിടികൂടി. 2 വ്യത്യസ്ത റെയ്ഡുകളിലാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു 24 പേരെ അറസ്റ്റ് ചെയ്തു.

Also read: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ജൂൺ 30 നു മുൻപ് ഉറപ്പിക്കണം സുരക്ഷ

വിവിധ എമിറേറ്റിൽ ഒളിപ്പിച്ച ലഹരിമരുന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർ നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

 

സംശയാസ്പദമായ ഇടപാട് നടത്തുന്നവരെക്കുറിച്ച് 800 4654 നമ്പറിലോ dea@shjpolice.gov.ae ഇമെയിൽ വിലാസത്തിലോ അറിയിക്കണമെന്നും ഷാർജ പൊലീസ് അഭ്യർഥിച്ചു.

 

∙ ഫോൺ:  800 4654

 

∙ ഇമെയിൽ: dea@shjpolice.gov.ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com