അതിവേഗപാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ പിഴ
Mail This Article
×
അബുദാബി∙ അതിവേഗ പാതയിൽ വേഗംകുറച്ച് വാഹനം ഓടിക്കുന്നവർക്ക് മേയ് ഒന്നു മുതൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. മണിക്കൂറിൽ 140 കി.മീ വേഗമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
Allso read: ഒമാനില്‍ ശക്തമായ മഴ; ശനിയാഴ്ച വരെ തുടരും, ഒഴുക്കിൽപ്പെട്ട് ദമ്പതികൾ മരിച്ചു
ഈ റോഡിൽ ഇരുവശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളിലെ കുറഞ്ഞ വേഗം 120 കി.മീ ആയി നിജപ്പെടുത്തി. ഇതിനെക്കാൾ കുറഞ്ഞ വേഗത്തിൽ ഈ വാഹനമോടിച്ചാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലതു വശത്തെ ലെയ്നിൽ പോകണമെന്നും നിർദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.