ADVERTISEMENT

ദുബായ്∙ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസൻ പെരേരക്ക് യാത്രാ വിലക്കുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു. ജയിൽ മോചിതയായ നടി ബന്ധുവിനൊപ്പം യുഎഇയിൽ തന്നെ കഴിയുകയാണ്. കേസ് നടപടികൾ പൂർത്തിയാകാതെ ഇന്ത്യയിലേക്കു പോകാൻ കഴിയില്ല.

Also read: പരിശീലന കാലത്ത് ജോലി ഉപേക്ഷിച്ചാൽ യുഎഇയിൽ ഒരു വർഷം തൊഴിൽ വിലക്ക്

ലഹരി കടത്ത് കേസിൽ അന്വേഷണം തുടരുകയാണെന്നു അഭിഭാഷകൻ മുഹമ്മദ് അൽ റെദാ മുഹമ്മദ് അബ്ദുൽ അൽ റെദാ മാധ്യമങ്ങളോടു പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതിനാൽ നടപടി ക്രമംപൂർത്തിയാകാതെ പൂർണ മോചനം സാധ്യമാകില്ല. തിങ്കളാഴ്ച ക്രിമിനൽ ലാബ് റിപ്പോർട്ട് കിട്ടിയ ശേഷമാകും കേസിന്റെ തുടർ നടപടികളിലേക്കു പ്രോസിക്യൂഷൻ കടക്കുക.

 

കൊണ്ടുവന്ന ലഹരി വസ്തുവിന്റെ അളവ്, ഏതു വിഭാഗത്തിൽ പെടുന്ന ലഹരിയാണ്, എത്ര ശതമാനം ലഹരി അടങ്ങിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ ലാബ് റിപ്പോർട്ടിലാണ് ലഭിക്കുക. നടിയെ കുടുക്കിയതാണെന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഘട്ടത്തിൽ വേണമെങ്കിൽ പബ്ലിക് പ്രോസിക്യൂഷനു കേസ് ഒഴിവാക്കി ഫയൽ അടയ്ക്കാം, അല്ലെങ്കിൽ ഷാർജ കോടതിക്കു കൈമാറാം. കഴിഞ്ഞ ഒന്നിനു ഷാർജയിൽ വിമാനമിറങ്ങിയ നടി ലഹരി വസ്തുവുമായി വിമാനത്താവളത്തിനു പുറത്ത് ഇറങ്ങിയിരുന്നു.

 

സ്വീകരിക്കാൻ എത്തുമെന്നു പറഞ്ഞവരെ പുറത്തു കാണാത്തതിനെ തുടർന്നു ക്രിസൻ ബന്ധപ്പെട്ടവരെ ഫോണിൽ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്നു നടി മുംബൈയിലേക്കു വിളിച്ചു രക്ഷിതാക്കളോടു വിവരം പറഞ്ഞു. വീണ്ടും വിമാനത്താവളത്തിനുള്ളിൽ കയറി കസ്റ്റംസിനെയും കാര്യങ്ങൾ ധരിപ്പിച്ചു. ഹോളിവുഡ് വെബ്സീരിസിൽ അവസരം നൽകാമെന്നു മോഹിപ്പിച്ചാണ് നടിയെ ലഹരി കേസിൽ കുടുക്കിയത്.

 

വെബ് സിരിസിന്റെ ഓഡിഷനുണ്ടെന്നു പറഞ്ഞാണ് ഷാർജയിൽ എത്തിച്ചത്. എന്നാൽ, ഓഡിഷനുമായി ബന്ധപ്പെട്ട ആരും വിളിക്കുകയോ എയർ പോർട്ടിൽ കൂട്ടാൻ വരികയോ ചെയ്തില്ല. ഇതേ തുടർന്നാണ് ലഹരി കടത്തിന്റെ വിവരങ്ങൾ പുറത്തായത്. ക്രിസനെ ഷാർജയിലേക്ക് അയച്ചവർ ഒരു ട്രോഫിയും കൊടുത്തു വിട്ടിരുന്നു. ഇതിനുള്ളിലായിരുന്നു ലഹരി വസ്തു ഒളിപ്പിച്ചിരുന്നത്.

 

ഏപ്രിൽ ഒന്നിനു ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയ നടിയുടെ കൈവശം ലഹരി കണ്ടെത്തിയതോടെ ജയിലിലേക്ക് അയച്ചു. നടിയെ കേസിൽ നിന്ന് ഒഴിവാക്കാൻ രണ്ടു പേർ 80 ലക്ഷം രൂപ ക്രിസന്റെ അമ്മയോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. അമ്മയുടെ പരാതിയെ തുടർന്നു ക്രിസനെ കേസിൽ കുടുക്കിയവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com