ഇ-വീസ നടപ്പാക്കിത്തുടങ്ങിയതായി സൗദി വിദേശകാര്യമന്ത്രാലയം
Mail This Article
റിയാദ് ∙ പാസ്‌പോര്‍ട്ടുകളില്‍ വീസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ഇ-വീസ നടപ്പാക്കിത്തുടങ്ങിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.
ഇന്ത്യ, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികളിലാണ് സൗദി തൊഴില്‍, സന്ദര്‍ശക വീസകള്‍ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡുള്ള പേപ്പര്‍ വീസയാക്കിമാറ്റിയത്. വീസ നടപടികള്‍ പരിഷ്‌കരിച്ച് കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നലെ മുതല്‍ ഇന്ത്യയില്‍ പേപ്പര്‍ വീസ പുറത്തിറങ്ങി. വീസ സ്റ്റാമ്പ് ചെയ്യാനായി സമര്‍പ്പിച്ച രേഖകള്‍ സ്വീകരിച്ച കോണ്‍സുലേറ്റ് പേപ്പര്‍ വീസകളാണ് ഇന്നലെ നല്‍കിയത്. പാസ്‌പോര്‍ട്ടിലും സ്റ്റാമ്പ് ചെയ്തില്ല.