ADVERTISEMENT

ദോഹ∙ ശനിയാഴ്ച ലണ്ടനിൽ നടക്കുന്ന ചാൾസ് മൂന്നാമൻ രാജകുമാരന്റെ കിരീട ധാരണ ചടങ്ങിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. ഇന്നലെ തന്നെ അമീറും സംഘവും ലണ്ടനില്‍ എത്തിയിരുന്നു. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ.

 

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും അമീർ കൂടിക്കാഴ്ച നടത്തും. നാഷനൽ കൺവൻഷൻ സെന്ററിൽ ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ സംഗീത പരിപാടിയോടെയാണ് ദോഹയിലെ ആഘോഷങ്ങൾക്ക് തുടക്കമായത്.

 

ശനിയാഴ്ച വിവിധ ഭാഗങ്ങളിൽ കിരീടധാരണ ചടങ്ങുകളുടെ ലൈവ് സംപ്രേഷണവും ഉണ്ടാകും. ദോഹയിലെ ബ്രിട്ടിഷ് എംബസിയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com