ADVERTISEMENT

ദുബായ്∙ നടനും സംവിധായകനുമായ ലാലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു താരം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധായകൻ സിദ്ദീഖിനോടൊപ്പം ഒരുക്കിയിട്ടുള്ള ലാൽ മികച്ച നടനും കൂടിയാണ്. മലയാളം ഉൾപ്പടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നേടിക്കൊടുത്തത് ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു. സുരേഷ് കൃഷ്ണയ്ക്കു നേരത്തെ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com