ADVERTISEMENT

മക്ക ∙ സന്ദർശക വീസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് ഹജ് കർമ്മങ്ങൾ അനുവദനീയമല്ലെന്ന മുന്നറിയിപ്പ് നൽകി ഹജ്, ഉംറ മന്ത്രാലയം. സന്ദർശക വീസ 90 ദിവസത്തേക്കുള്ളതാണെന്നും ഹജ് കർമ്മങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. വീസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇവർ രാജ്യം വിടാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

ഹജിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതായി ജനറൽ സെക്യൂരിറ്റി പറഞ്ഞു. മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Tourist visa holders not allowed to perform Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com