ADVERTISEMENT

ദോഹ∙ ആഗോള സമ്പദ്‌വ്യവസ്ഥകൾ നേരിടുന്ന നിർണായക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ രാജ്യാന്തര സഹകരണവും ഏകോപനവും ആവശ്യമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി.

Also read: കടൽക്കൊട്ടാരത്തിൽ തിരക്ക്; വിസ്മയമൊരുക്കി സീ വേൾ‍ഡ് അബുദാബി

ലുസെയ്‌ലിലെ കത്താറ ടവറിൽ ആരംഭിച്ച ഖത്തർ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സമ്പദ്‌വ്യവസ്ഥകളിലെ കോവിഡ് പ്രത്യാഘാതങ്ങൾ, വിവിധ സമൂഹങ്ങളെ ബാധിച്ച സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി കഴിഞ്ഞ 2 വർഷം ലോകം വലിയ പ്രതിസന്ധികളെ നേരിട്ടു. ഈ സാഹചര്യം മറികടക്കാനും സാമ്പത്തിക വളർച്ച നേടാനും അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കണം.

 

എണ്ണ ഇതര മേഖലയിൽ നിന്ന് 9.9 % എണ്ണ മേഖലയിൽ നിന്ന് 4.8 % വളർച്ചയുമാണ് കഴിഞ്ഞ വർഷം ആദ്യ പാദം രാജ്യം കൈവരിച്ചത്. മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കഴിവും പ്രതിസന്ധികൾക്കിടയിലും ഉയർന്ന മത്സരക്ഷമതാ നിരക്ക് നിലനിർത്താൻ സഹായിച്ചു. കോവിഡ് കാലത്തെ ശക്തമായ ആരോഗ്യ സംവിധാനവും ആഗോള ഊർജ വിപണിയിലെ പങ്കുമെല്ലാം ഖത്തർ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകളുടെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക നിക്ഷേപങ്ങളെയും പുതുമകളെയും പിന്തുണയ്ക്കുകയും സമാധാനം നിലനിർത്തുകയും ചെയ്യുന്നതിലൂടെ ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വളർച്ചയുടെ പുതിയ കഥ എന്ന പ്രമേയത്തിൽ ആരംഭിച്ച 3 ദിവസത്തെ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.

 

റുവാണ്ട, ഘാന, സാൻസിബാർ, ബംഗ്ലദേശ്, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും സംഘാടകരായ ബ്ലൂംബർഗ് മീഡിയ ഗ്രൂപ്പ് സ്ഥാപകൻ മിഖായേൽ ബ്ലൂംബർഗും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. ഫോറം നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com