റയൽ മഡ്രിഡ് വിട്ട സൂപ്പർ താരം കരീം ബെൻസേമ സൗദി ക്ലബിലേക്ക്
Mail This Article
ജിദ്ദ ∙ റയൽ മഡ്രിഡിൽ നിന്ന് വിടവാങ്ങാൻ തീരുമാനിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കരീം ബെൻസേമ സൗദി ക്ലബിലേക്ക്. ജിദ്ദയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ ചേരാനാണ് സാധ്യതയെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സേമ. ക്ലബിനായി ബെന്‍സേമയുടെ അവസാന മത്സരം ഇന്ന് നടക്കും. 'നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ബെൻസേമയോട് നന്ദിയും സ്‌നേഹവും കാണിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നുവെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ബെൻസേമ മാഡ്രിഡിൽ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ശനിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വിടവാങ്ങൽ പ്രഖ്യാപനം.
സൗദി അറേബ്യയിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ ബെൻസേമയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും നിങ്ങൾ ഓൺലൈനിൽ വായിക്കുന്നതെല്ലാം യാഥാർഥ്യമല്ല എന്നായിരുന്നു മറുപടി.
English Summary: Karim Benzema joins Al Ittihad