കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി അവാർഡ് സായാഹ്നം നടത്തി
Mail This Article
ദുബായ്∙ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി മാധ്യമ, സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ഡോ. ഹസീന ബീഗം എന്നിവർ ചേർന്ന് ഷിനോജ് ഷംസുദ്ദീൻ( മാധ്യമം), റസീന ഹൈദർ(സാഹിത്യം) അവാർഡ് സമ്മാനിച്ചു. എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കെഎംസിസി പ്രവർത്തകരുടെ മക്കളായ ഫിദ ഫാത്തിമ, സായിദ് ബിൻ ഷറഫ്, അമാന മർജാൻ, അനാൻ അസീസ് എന്നിവരെ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ബഷീർ ഇടശ്ശേരി എന്നിവർ ആദരിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷാനവാസ് കെഎസിനെ സീനിയർ വൈസ് പ്രസിഡന്റ് ആർ വി.എം. മുസ്തഫ പൊന്നാട അണിയിച്ചു.
ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. വിജയികളെ അനുമോദിച്ചു ഷഫീഖ് മാരേക്കാട്, അഡ്വ റഫീഖ് , ഷാക്കിർ , നസ്രുദീൻ താജുദീൻ, മുഹമ്മദ് അക്ബർ മണത്തല, സുധീർ കൈപ്പമംഗലം, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, കബീർ ഒരുമനയൂർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ അബ്ദുൽ ഹമീദ് വടക്കേകാട്, ഷറഫുദീൻ കൈപ്പമംഗലം, മുഹമ്മദ് ഹനീഫ് തളിക്കുളം, സാദിഖ് തിരുവത്ര തുടങ്ങിയവർ നേതൃത്വം നൽകി. അവാർഡ് ജേതാക്കളെ ഓർഗനൈസിങ് സെക്രെട്ടറി ഗഫൂർ പട്ടിക്കര പരിചയപ്പെടുത്തി.
English Summary : Award Distributed by K.M.C.C