ADVERTISEMENT

ജിദ്ദ∙  തീർഥാടകർക്കുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളെ രാജ്യത്ത് നിലവിലുള്ള സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പഠനങ്ങൾ നടത്തിവരികയാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

 

ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന വാർഷിക ക്രിയേറ്റീവ് മേക്കേഴ്സ് ഫോറം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സാങ്കേതിക മേഖല അടക്കമുള്ള നിരവധി മേഖലകളില്‍ ഹാജിമാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്‍കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.  നിരവധി രാജ്യങ്ങളില്‍ പ്രത്യേകമായ ഇ-പെയ്‌മെന്റ് സംവിധാനങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് തങ്ങളുടെ പക്കലുള്ള ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ സൗദിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സൗദിയിലെ ഇ-പെയ്‌മെന്റ് സംവിധാനങ്ങളും അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

English Summary: Dr. Tawfiq Al Rabia on linking Pilgrims’ e-payment with Saudi systems.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com