ADVERTISEMENT

ഷാർജ∙ കൈപ്പുണ്യത്തിന്റെ കലവറയിൽ രുചിയുടെ മത്സരമൊരുക്കി ഷാർജ എൻഎസ്എസ് വനിത വിഭാഗം ‘സഹൃദയ’. പുതിയ രസക്കൂട്ടും രുചിമേളവുമായി 40 പേർ പോരാടിയ മത്സരത്തിൽ നബീസത്ത് പാചക റാണിപട്ടം ചൂടി. പായസം, സാലഡ്, നോൺ വെജിറ്റേറിയൻ വിഭവങ്ങളിലായിരുന്നു മത്സരം.

രുചി ഫെസ്റ്റ് പാചക മൽസരത്തിൽ പങ്കെടുത്തവർ ലൈല രഹാൽ അൽ അഫ്താനിക്കൊപ്പം.
രുചി ഫെസ്റ്റ് പാചക മൽസരത്തിൽ പങ്കെടുത്തവർ ലൈല രഹാൽ അൽ അഫ്താനിക്കൊപ്പം.

അവതരണം, ചേരുവ, രുചി, മണം, പാചകരീതി എന്നിവ വിലയിരുത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്. വിഭവങ്ങൾ കാണികൾക്ക് രുചിച്ചു നോക്കാനും അവസരം ലഭിച്ചു.. ആരോഗ്യ പായസം, മാങ്ങ റാഗി പായസം, കായത്തോട് പായസം, കുമ്പളങ്ങ പായസം, റഷ്യൻ സാലഡ്, സാൽമൺ ക്വിനോയ ഹെൽത്തി സാലഡ്, ക്രാബ് സാലഡ് വിത്ത് അവക്കാഡോ ആൻഡ് ക്യൂക്കമ്പ, ക്വിനോയ് ബൗൾ, പോത്തുണ്ട,  നീലഗിരി മട്ടൻ അങ്ങനെ നീളുന്നു വിഭവങ്ങൾ.

'സഹൃദയ രുചി ഫെസ്റ്റ് സീസൺ 2' എന്ന പേരിലാണ് മത്സരം നടന്നത്. ദുബായ് മീഡിയ പാർക്ക് ഗ്ലോബലിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. വിജയികൾക്കു ലൈലാ രഹാൽ അൽ അഫ്‌താനി സമ്മാനങ്ങൾ നൽകി.

യുഎഇ കോമൺവെൽത്ത് ഓൻട്രപ്രണേഴ്സ് ക്ലബ് ഗുഡ്‌വിൽ അംബാസഡർ  അബ്ദുൽ അസീസ് അഹ്‌മദ്‌, എമിറേറ്റ്സ് ഗ്രൂപ്പ് മാസ്റ്റർ ഷെഫ്‌ ആനന്ദ് രാമകൃഷ്ണൻ,  എൻഎസ്എസ് യുഎഇ സെൻട്രൽ കമ്മിറ്റി രക്ഷാധികാരികളായ രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ നായർ, പ്രസിഡന്റ്  ജയചന്ദ്രൻ നായർ, സെക്രട്ടറി വി എ ഉണ്ണികൃഷ്ണൻ, ട്രഷറർ ലാൽ ഭാസ്കർ, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, എഴുത്തുകാരി ഷീല പോൾ, സഹൃദയ പ്രസിഡന്റ് ലക്ഷ്മി ലാൽ, ജോ. സെക്ര. ശ്രീദേവി രാഗേഷ്, ട്രഷറർ ഹരിപ്രിയ ഹർഷകുമാർ, പദ്‌മജ ബാലു, എൻഎസ്എസ് ഷാർജ പ്രസിഡന്റ് സതീഷ് പിള്ള,  സെക്രട്ടറി ഹർഷകുമാർ, ജനറൽ കൺവീനർ ലിജിൻ പിള്ള, ശ്രീജിത്ത് എസ്. നായർ, മീഡിയ പാർക്ക് ഗ്ലോബൽ ഡയറക്ടർമാരായ ജലാൽ, ബിജു  എന്നിവർ പങ്കെടുത്തു. യുവ കീബോർഡ്‌ പ്ലേയർ നിഹാൽ നസീറിന്റെ സംഗീത പരിപാടിയും പികെഎം വോയ്‌സ് ഓഫ് ഷാർജയുടെ മ്യൂസിക്കൽ നൈറ്റും നടന്നു.

English Summary: Nabeesath winner of sahrudaya ruchi fest season-2 by sharjah NSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com