ഷൈനിങ് സ്റ്റാർസ് കുട്ടി കൂട്ടം പഠന കളരി സംഘടിപ്പിച്ചു
Mail This Article
ഷാർജ∙ ഷാർജയിലെ മലയാളി കുട്ടികളുടെ സൗഹൃദ കൂട്ടായ്മ ‘ഷൈനിങ് സ്റ്റാർസ്’ ഷാർജ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി ഏകദിന പഠന കളരി സംഘടിപ്പിച്ചു. ഷാർജ കെഎംസിസി മങ്കട മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് അഷ്‌റഫ് അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ‘ലൈഫ് സ്റ്റൈൽ മാനേജ്മെന്റ്’ എന്ന ശീർഷകത്തിൽ മോട്ടിവേഷൻ സ്പീക്കറും അമാന ബ്രിട്ടീഷ് സ്കൂൾ ഡിപ്പാർട്മെന്റ്മെന്റ് തലവനുമായ റഷീദലി തോണിക്കര ആദ്യ സെക്ഷനിൽ കുട്ടികളോട് സംവദിച്ചു.
Read Also: റാസൽഖൈമയിൽ ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു...
33 കവിതകളുടെ സമാഹാരമായ കട്ടുറുമ്പിന്‍റെ രചിയതാവും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ അനഖ് കവിതകളുടെ ഇടമെന്ന വിഷയത്തിൽ രണ്ടാമത്തെ സെക്ഷന് നേതൃത്വം നൽകി. ഭുവനേശ്വർ നാഷണൽ സയൻസ് & റിസർച്ച് സെന്ററിൽ അവസാന വർഷ വിദ്യാർത്ഥിയും ഇപ്പോൾ പൂനെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി & ആസ്ട്രോ ഫിസിക്സ് വിഭാഗത്തിൽ ഇന്റേണുമായ ആലിയ ഫാത്തിമ റിനു ‘അത്ഭുതം ഈ ആകാശ ലോകം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ജുനൈനത് ചക്കരതൊടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷൈനിങ് സ്റ്റാർസ് കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് മുനവ്വർ അധ്യക്ഷത വഹിച്ചു. കുട്ടി കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ സംഘാടന മികവു കൊണ്ടും ക്ലാസ്സുകളുടെ നിലവാരം കൊണ്ടും ഏറെ മികച്ചതായിരുന്നുവെന്ന് പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ഷൈനിങ് സ്റ്റാർസ് കൂട്ടായ്മ സെക്രട്ടറി ഹനീൻ ഹയ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി അറിയിച്ചു.
English Summary: The Shining Stars group of children organized a study camp