ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുൻപേ തുറക്കും. ആഗോള കലാ–സാംസ്കാരിക–ഷോപ്പിങ് കേന്ദ്രത്തിൻ്റെ സീസൺ 28 ഒക്ടോബർ 18 ന് തുറക്കുമെന്ന് അധികൃതർ പറഞ്ഞു. മുന്‍ വർഷങ്ങളിൽ ഒക്ടോബർ 25 നായിരുന്നു തുറന്നിരുന്നത്. 

glabal-village-03

 

glabal-village-04

പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യാർഥമാണ് ഈ നീക്കം. എല്ലാവർക്കും കൂടുതൽ സമയം ഗ്ലോബൽ വില്ലേജ് എന്ന വിസ്മയ ലോകത്ത് മുഴുകാനുള്ള  അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.  ഫാമിലി തീം പാർക്ക് 194 ദിവസത്തേയ്ക്ക് തുറന്നിരിക്കും.  2024 ഏപ്രിൽ 28-ന് സമാപിക്കും. 

glabal-village-01

ഓരോ വർഷവും, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ദശലക്ഷക്കണക്കിന് സന്ദർശകർ ഗ്ലോബൽ വില്ലേജിലെത്താറുണ്ട്. ഊർജ്ജസ്വലമായ അന്തരീക്ഷം, ആകർഷകമായ ഷോകൾ, രുചികരമായ പാചകരീതികൾ, അതുല്യമായ ഷോപ്പിങ് അവസരങ്ങൾ എന്നിവ നുകർന്ന് ആഹ്ളാദിക്കാന്‍ എല്ലാവരും ഒത്തുകൂടുന്നു.  

glabal-village-02

 

27-ാം പതിപ്പിലെ സന്ദർശകരുടെ എണ്ണം കണക്കിലെടുത്തപ്പോൾ ഗ്ലോബൽ വില്ലേജ് അതിന്റെ മുൻ സീസണിലെ എല്ലാ റെക്കോർഡുകളും തകർത്തു. വിനോദ പാർക്കിന് 9 ദശലക്ഷത്തിലേറെ സന്ദർശകരെ ലഭിച്ചു.  കഴിഞ്ഞ പതിപ്പിൽ 27 പവലിയനുകളിലായി 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുകയും 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 400 കലാകാരന്മാർ 40,000 പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു, 2022 ഒക്ടോബർ 25-ന് ആരംഭിച്ചത് മുതൽ സന്ദർശകർ 175-ലധികം റൈഡുകളും മറ്റു ആകർഷണങ്ങളും ആസ്വദിച്ചു.

3,250-ലേറെ ഔട്ട്‌ലെറ്റുകളിൽ നിന്നവർ ഭക്ഷണം കഴിച്ചു. കൂടാതെ 77 കരിമരുന്ന് പ്രദർശനങ്ങളുമുണ്ടായിരുന്നു.  മുൻ പതിപ്പിൽ 27 പവലിയനുകളാണ് ഉണ്ടായിരുന്നത്. യുഎഇ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക, അമേരിക്ക, ചൈന, ഈജിപ്ത്, യൂറോപ്പ്, ഇറാൻ, ജപാൻ,  ഖത്തർ, ഒമാൻ, ദക്ഷിണ കൊറിയ, ലബനൻ, മൊറോക്കോ, പാകിസ്ഥാൻ, പലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യെമൻ, റഷ്യ  പവലിയനുകൾ ശ്രദ്ധേയങ്ങളായിരുന്നു. 200 ലധികം റസ്റ്ററന്റുകൾ, കഫേകൾ, സ്ട്രീറ്റ് ഫുഡ് ഓപ്ഷനുകൾ എന്നിവയ്‌ക്കൊപ്പം 50-ലേറെ പുതിയ ഡൈനിങ് ആശയങ്ങളും കഴിഞ്ഞ പതിപ്പിലെ പാചക നിരയിൽ ഉൾപ്പെടുന്നു.  

 

Content Summary : Dubai Global Village Opening Date 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com