ADVERTISEMENT

ദുബായ്∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 3 മാസം പിന്നിടുന്ന യുഎഇ സഞ്ചാരി സുൽത്താൻ അൽ നെയാദി പൂർണ ആരോഗ്യവനാണെന്ന് ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദി ‘മനോരമ’യോടു പറഞ്ഞു. പനി, ജലദോഷം, അലർജി തുടങ്ങിയ പൊതുരോഗങ്ങൾക്കുള്ള മരുന്നുകൾ ബഹിരാകാശ നിലയത്തിലുണ്ട്.

രാസവസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരീക്ഷണം നടക്കുന്നതിനാൽ ഏതു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. എന്നാൽ, ഇതുവരെ അത്തരം ഘട്ടത്തിലൂടെ കടന്നു പോയിട്ടില്ലെന്നും ഡോ. ഹനാൻ പറഞ്ഞു. ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ബഹിരാകാശ നിലയത്തിലുണ്ട്.

സുൽത്താൻ അൽ നെയാദിയുടെ 3 മാസത്തെ ബഹിരാകാശ ജീവിതവും രാജ്യത്തിന്റെ തുടർ ബഹിരാകാശ ദൗത്യങ്ങളും വിശദീകരിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മാറി (ഇടത്തു നിന്ന് മൂന്നാമത്) വിളിച്ച മാധ്യമ സമ്മേളനത്തിൽ നിന്ന്. അൽ നെയാദിയുടെ ഡോക്ടർ ഹനാൻ അൽ സുവൈദി, യുഎഇ ബഹിരാകാശ ദൗത്യത്തിന്റെ മാനേജർ അദ്നാൻ അൽ റയിസ്, കമ്യൂണിക്കേഷൻസ് ഡയറക്ടർ സൗദ് കർമുസ്താജി എന്നിവർ സമീപം.
സുൽത്താൻ അൽ നെയാദിയുടെ 3 മാസത്തെ ബഹിരാകാശ ജീവിതവും രാജ്യത്തിന്റെ തുടർ ബഹിരാകാശ ദൗത്യങ്ങളും വിശദീകരിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മാറി (ഇടത്തു നിന്ന് മൂന്നാമത്) വിളിച്ച മാധ്യമ സമ്മേളനത്തിൽ നിന്ന്. അൽ നെയാദിയുടെ ഡോക്ടർ ഹനാൻ അൽ സുവൈദി, യുഎഇ ബഹിരാകാശ ദൗത്യത്തിന്റെ മാനേജർ അദ്നാൻ അൽ റയിസ്, കമ്യൂണിക്കേഷൻസ് ഡയറക്ടർ സൗദ് കർമുസ്താജി എന്നിവർ സമീപം.

പരിശോധനയുടെ ഭാഗമായി ടെലിഫോണിലൂടെ സുൽത്താനുമായി നിരന്തരം ബന്ധപ്പെടും. ബഹിരാകാശ സഞ്ചാരികൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ ഏറെയാണ്. യാത്രയ്ക്കു മുന്നൊരുക്കമായി അവർ നടത്തിയ പരിശീലനങ്ങളാണ് ആരോഗ്യത്തോടെ ബഹിരാകാശ നിലയത്തിൽ തുടരാൻ സഹായിക്കുന്നതെന്നും പറഞ്ഞു.

രാജ്യത്തെ ഡോക്ടർമാരെ അഭിസംബോധന ചെയ്യാൻ മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിൽ സംഘടിപ്പിച്ച എ കോൾ ഫ്രം സ്പേസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡോ. ഹനാൻ. ബഹിരാകാശ നിലയത്തിൽ നിന്ന് സുൽത്താൻ അൽ നെയാദി ഡോക്ടർമാരുമായി ആകാശ വിശേഷങ്ങൾ പങ്കുവച്ചു.

ബഹിരാകാശ സഞ്ചാരികളുടെ പ്രായം കുറയുമോ എന്നതിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന്  ഡോ. ഹനാൻ പറഞ്ഞു. സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തുന്ന ദിവസം സംബന്ധിച്ചു തീരുമാനം ആയിട്ടില്ലെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മാറി പറഞ്ഞു.  തുടർ  ദൗത്യങ്ങൾക്കായി സഞ്ചാരികളുടെ പരിശീലനം തുടരുകയാണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അടുത്ത സഞ്ചാരിയെ  അയയ്ക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

English Summary: Emirati astronaut Sultan Al Neyadi interacts with medical professionals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com