മലയാളി വീട്ടമ്മ സൗദിയിൽ അന്തരിച്ചു
Mail This Article
റിയാദ്∙ സന്ദര്‍ശക വീസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ അന്തരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരിച്ചത്. അല്‍ഹസയില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം
Read Also: ദുബായിലും അബുദാബിയിലും ജീവിക്കാൻ കാശ് ഏറെ വേണം...
സൗദിയില്‍ ജോലി ചെയ്യുന്ന മകന്‍ മുനീറിന്റെ അടുത്തേയ്ക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഹസ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികള്‍ നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവിന്റെയും കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ് : മുഹമ്മദ് കുഞ്ഞ്. മക്കള്‍: മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കള്‍: സുമയ്യ (സൗദി), പുത്തൂര്‍ ഹാരിസ് അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍( ഖത്തര്‍).
English Summary: Malayali housewife passed away in Saudi