ADVERTISEMENT

മക്ക∙ ഇന്ത്യൻ തീർഥാടകർക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കാൻ ഹജ് മിഷനു കീഴിൽ ഹെൽപ് ലൈൻ ആരംഭിച്ചു. മക്കയിൽ തുറന്ന ഹജ് മിഷൻ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

 

മക്ക ഹറം പള്ളിയിൽനിന്ന് 5 കി.മീ അകലെ ഖുദായ് പാർക്കിനു സമീപം ജബൽസൗർ റോഡിലാണ് ഹജ് മിഷൻ ഓഫിസ്. തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ ആവശ്യങ്ങൾക്കും ഈ ഓഫിസിനെ ആശ്രയിക്കാം. 3 മാസം മുൻപ് തുറന്ന ഈ ഓഫിസ് അവസാന ഹജ് തീർഥാടകർ മടങ്ങുന്നതുവരെ പ്രവർത്തിക്കും.

 

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെയും ഹജ് കോൺസൽ അബ്ദുൽ ജലീലിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം. തീർഥാടകരെ കാണാതായാലും ബാഗേജ് നഷ്ടപ്പെട്ടാലും ഇവിടെ ബന്ധപ്പെടണം.

 

ഹജ് കമ്മിറ്റി വഴിയും സ്വകാര്യ ഏജൻസികൾ വഴിയും എത്തുന്ന മുഴുവൻ തീർഥാടകർക്കും സേവനം ലഭിക്കും. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ‌ കോൺസുലേറ്റിന്റെ വെബ്സൈറ്റിലും (www.cgijeddah.org) ഇന്ത്യൻ ഹജ് ഇൻഫർമേഷൻ സിസ്റ്റം മൊബൈൽ ആപ്പിലും ലഭിക്കും.

 

ഹെൽപ് ലൈൻ

 

മക്ക 

 

∙ ഫോൺ : 0125496000

 

∙ ടോൾ ഫ്രീ: 8002477786

 

∙ വാട്സാപ്: 0553646966

 

∙ മെഡിക്കൽ: 0557020112

 

മദീന 

 

∙ ഫോൺ : 0538583152

 

∙ മെഡിക്കൽ : 0537394352 

 

∙ വെബ്സൈറ്റ്: www.cgijeddah.org

 

∙ മൊബൈൽ ആപ്: ഇന്ത്യൻ ഹജ് ഇൻഫർമേഷൻ സിസ്റ്റം.

English Summary: 24 hours helpline service for Indian pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com