ADVERTISEMENT

ദോഹ∙ എയർലൈനുകളുടെ വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ നിയമഭേദഗതി ആവശ്യപ്പെട്ടുള്ള കൾചറൽ ഫോറത്തിന്റെ ക്യാംപെയ്നിനു തുടക്കമായി. യാത്രാ സീസണുകളിൽ സാധാരണയെക്കാൾ നാലിരട്ടി വരെയാണ് നിരക്ക് ഈടാക്കുന്നത്.

 

പ്രവാസികളെ പ്രയാസത്തിലാക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണെന്നും ഇതു പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള നിരക്കിന് സീലിങ് ഏർപ്പെടുത്താൻ  കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ക്യാംപെയ്ൻ ആവശ്യപ്പെട്ടു. ഇവ പരിഹരിക്കാൻ  ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും കേന്ദ്രസർക്കാരും മുന്നോട്ടു വരണം.

 

ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, നോർക്ക വൈസ് ചെയർമാൻ തുടങ്ങിയവർക്ക് നിവേദനം നൽകും. പ്രവാസി സഭയും സമൂഹ മാധ്യമ പ്രചാരണവും സംഘടിപ്പിക്കുമെന്നും ഫോറം ഭാരവാഹികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com