ADVERTISEMENT

മസ്‌കത്ത്∙ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം കഴിഞ്ഞ ദിവസം വിവിധ പരിപാടികളോടുകൂടി നടത്തപ്പെട്ടു. വി .കുര്‍ബാനക്ക് ശേഷം റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടല്‍, ചിത്രപ്രദര്‍ശനം, ഡോക്യുമെന്ററി, ഗള്‍ഫ് മേഖലയിലെ ദേവാലയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉപന്യാസ മത്സരം, പ്രകൃതി സ്‌നേഹികളെ ആദരിക്കല്‍ എന്നിവ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

Read Also: അജ്മാൻ എണ്ണടാങ്ക് പൊട്ടിത്തെറി; മുഹമ്മദ് ഹസന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു...

ഇതിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിന്  ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ മലയാള വിഭാഗം മേധാവി കലാ സിദ്ധാര്‍ത്ഥന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓര്‍മിപ്പിക്കുന്ന ദിനമാണ്  ലോക പരിസ്ഥിതി ദിനം. വരും തലമുറകള്‍ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു  ഇന്നത്തെ തലമുറയുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും കലാ സിദ്ധാര്‍ത്ഥന്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇടവകയുടെ അസോസിയേറ്റ് വികാരി  ഫാ. എബി ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. എബ്രഹാം മാത്യു, ഇടവക കോ ട്രസ്റ്റി ഡോ. കുര്യന്‍ എബ്രഹാം, യുവജന പ്രസ്ഥാനം ഒമാന്‍ സോണല്‍ കോ ഓര്‍ഡിനേറ്റര്‍ മാത്യു മെഴുവേലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യുവജന പ്രസ്ഥാനം എക്‌സിക്യൂട്ടീവ് കണ്‍വീനര്‍മാരായ അജു തോമസ്, ബിപിന്‍ ബി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

English Summary: Organized environment day celebration and sapling distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com