‘ഉപകാർ’ വാർഷികാഘോഷം
Mail This Article
ദോഹ∙ പാലാ- കടുത്തുരുത്തി സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ ‘ഉപകാർ’ ഖത്തർ വാർഷികം ആഘോഷിച്ചു. ആഘോഷ പരിപാടി പാലാ എംഎൽഎ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി വി.ദേവസ്യ അധ്യക്ഷത വഹിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും മുൻ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റുമായ ഡോ. മോഹൻ തോമസ്, ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, ഉപകാർ രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂറ്റ്, കോട്ടയം ജില്ലാ അസോസിയേഷനായ കൊഡാക്ക ട്രഷറർ ഷംസുദ്ദീൻ മുണ്ടക്കയം, ജീസ് ജോസഫ്, ജനറൽ സെക്രട്ടറി ജിജോയ് ജോർജ്, അഡ്വൈസറി കൗൺസിൽ ചെയർമാൻ മനോജ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവു പുലർത്തിയ ഡോ. മോഹൻ തോമസ്, ജോപ്പച്ചൻ തെക്കേക്കൂറ്റ്, ബബിത മനോജ്, സ്റ്റീസൺ കെ. മാത്യു, ഷിബു വർഗീസ്, ജിജോയ് ജോർജ് എന്നിവരെ ആദരിച്ചു. നാട്ടിലേക്കു മടങ്ങിപ്പോകുന്ന ജോയ് തിയഡോറിനെയും കുടുംബത്തെയും ആദരിച്ചു. 10, 12, ക്ലാസുകൾ പാസായ ഉപകാർ അംഗങ്ങളായ കുട്ടികൾക്കും മൊമെന്റോ സമ്മാനിച്ചു. ഉപകാർ അംഗങ്ങളുടെ നൃത്തനാടകവും അരങ്ങേറി.