പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും
Mail This Article
മസ്‌കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ ഒൻപതിന് വിവിധ പരിപാടികളോടുകൂടി നടത്തി. കുർബാനക്ക് ശേഷം റൂവി സെൻറ് തോമസ് ചർച്ചിൽ വച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. വൃക്ഷ തൈ വിതരണം, നടീൽ, ചിത്രപ്രദർശനം, ഡോക്യുമെന്ററി, ഗൾഫ് മേഖലയിലെ ദേവാലയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉപന്യാസ മത്സരം, പ്രകൃതി സ്‌നേഹികളെ ആദരിക്കൽ എന്നിവ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ഇതിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിന് ഇടവക വികാരി റവ. ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
ഇടവകയുടെ അസോസിയേറ്റ് വികാരി റവ. ഫാ. എബി ചാക്കോ, സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. എബ്രഹാം മാത്യു, ഇടവക കോ ട്രസ്റ്റീ ഡോ. കുര്യൻ എബ്രഹാം, യുവജന പ്രസ്ഥാനം ഒമാൻ സോണൽ കോഓർഡിനേറ്റർ മാത്യു മെഴുവേലി എന്നിവർ ആശംസകൾ അറിയിച്ചു. യുവജന പ്രസ്ഥാനം എക്‌സിക്യൂട്ടീവ് കൺവീനർമാരായ അജു തോമസ്, ബിപിൻ ബി. വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.