ഓരോ മണിക്കൂറിലും 4 വീതം ദിവസം 40 വിവാഹം; മംഗല്യവേദിയായി അബുദാബി
Mail This Article
അബുദാബി∙ പ്രവാസികളുടെ വിവാഹത്തിനു നിയമസാധുത നൽകുന്ന നിയമം വന്നതിനു ശേഷം അബുദാബിയിൽ വിവാഹിതരാകുന്ന വിദേശികളുടെ എണ്ണമുയരുന്നു. ഇതിനോടകം 10,000 വിദേശികൾ യുഎഇ നിയമ പ്രകാരം വിവാഹം ചെയ്തു.
Read also: ഷെയ്ഖ് മനയോട് ചേർന്ന്, കഥകളിലെ രാജകുമാരിയെ പോലെ ഷെയ്ഖ മഹ്‌റ; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നവദമ്പതികൾ
ദിവസം 40 വിവാഹമെന്നാണ് കണക്ക്. പ്രവൃത്തി സമയത്തെ ഓരോ മണിക്കൂറിലും 4 വിവാഹം വീതം. അബുദാബി ജുഡീഷ്യൽ വകുപ്പിലാണ് അപേക്ഷകൾ ലഭിക്കുന്നത്. അതിവേഗ സേവനം ആരംഭിച്ചതോടെ അപേക്ഷ നൽകി 24 മണിക്കൂറിനകം റജിസ്റ്റർ ചെയ്യാനാവും. വിനോദ സഞ്ചാരികളായി എത്തുന്നവർക്കു പോലും എക്സ്പ്രസ് സേവനം ഉപയോഗിക്കാം.കോടതി നടപടികൾ ഓൺലൈനാണ്.
അപേക്ഷ നൽകുന്നതു മുതൽ വിവാഹം പൂർത്തിയാക്കുന്നതുവരെ ഇ – സംവിധാനം വഴി നടക്കും. ഇംഗ്ലീഷ്, അറബിക് ഭാഷകൾ ഉപയോഗിക്കാവുന്ന ഗൾഫ് രാജ്യങ്ങളിലെ ഏക കോടതിയും അബുദാബിയിലേതാണ്. എല്ലാ രാജ്യക്കാർക്കും ഈ സേവനങ്ങൾ ഉപയോഗിക്കാം. വിവാഹ മോചനം, കുട്ടികളുടെ അവകാശം, വിൽപത്രം, പാരമ്പര്യ സ്വത്തവകാശം, രക്ഷകർത്തൃ രേഖ തുടങ്ങിയവയിലും സേവനം ലഭിക്കും.
English Summary: Abu Dhabi Judicial Department has received more than 10,000 civil marriage applications.