ഖത്തറിൽ നാളെ മുതൽ പൊടിക്കാറ്റ് കനക്കും; മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശിയടിക്കും
Mail This Article
×
ദോഹ ∙ നാളെ മുതൽ പൊടിക്കാറ്റ് കനക്കും. കാറ്റ് വാരാന്ത്യം വരെ തുടരും. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാറ്റ് മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശും. ബുധനാഴ്ച ആരംഭിക്കുന്ന കാറ്റ് വാരാന്ത്യം വരെ തുടരും. കനത്ത വേനൽച്ചൂടിലൂടെ കടന്നു പോകുന്ന രാജ്യത്തിന്റെ പകൽ താപനില 35നും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
English Summary: Heavy dust storms expected in Doha from tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.