ADVERTISEMENT

ഷാർജ∙ ഒരു വർഷത്തെ വീട്ടു വാടക ഒരുമിച്ചു നൽകിയവർ കാലാവധി പൂർത്തിയാകും മുൻപ് താമസം മാറിയാൽ ബാക്കിയുള്ള വാടകയുടെ 30% നഷ്ടപരിഹാരമായി നൽകണം. വാടകക്കാരന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളുടെ പേരിൽ കാലാവധി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇളവുണ്ട്.

 

നിയമ പ്രകാരം 30% നൽകണമെങ്കിലും കെട്ടിട ഉടമയുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കാം. ഷാർജയിലെ വാടക നിയമ പ്രകാരമാണ് 30% നഷ്ടപരിഹാരം നൽകേണ്ടത്. വാടകക്കാരന്റെ നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും സാഹചര്യത്തിലാണ് വാടകക്കരാർ ഇടയ്ക്കുവച്ചു റദ്ദാക്കുന്നതെങ്കിൽ അതു തെളിയിക്കണം.

 

തന്റേതല്ലാത്ത കാരണത്താൽ വാടക റദ്ദാക്കുമ്പോൾ കെട്ടിട ഉടമ നിക്ഷേപത്തുക മടക്കി നൽകാൻ വിസമ്മതിക്കുകയോ നഷ്ടപരിഹാരത്തിനായി നിർബന്ധിക്കുകയോ ചെയ്താൽ ഷാർജ റെന്റ് ഡിസ്പ്യൂട് കമ്മിറ്റിയെ സമീപിച്ചു കേസ് നൽകാം.

English Summary: In the event of early termination, 30 per cent of the rent amount of the remaining period must be paid as compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com