ഷാർജയിലെ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു
Mail This Article
×
ഷാർജ∙ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ മരിച്ചു. ഇൗ മാസം 15ന് വൈകിട്ട് 7 നാണ് 35 കാരൻ ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Content Summary: Indian Dies after Jumping off Bridge in Sharjah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.