പൈലറ്റിനെ കാറിലിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പ്രതിയുടെ വധശിക്ഷ സൗദി നടപ്പാക്കി
Mail This Article
ജിദ്ദ ∙ സൗദി എയർലൈൻസ് പൈലറ്റ് ബന്ദർ അൽ ഖർഹാദിയെ കാറിലിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ബറകാത്ത് ബിൻ ജബ്രീൻ കനാനി എന്ന സൗദി പൗരന്റെ ശിക്ഷയാണ് കഴിഞ്ഞ ദിവസം മക്ക പ്രവിശ്യയിൽ നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബറിൽ സൗദി എയർലൈൻസ് പൈലറ്റ് ബന്ദർ ഖർഹാദിയെ സുഹൃത്തായ ബറകാത്ത് ബിൻ ജബ്രീൻ കനാനി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ഏരിയയിൽ പ്രതി ബന്ദറിനെ കാറിൽ കയറ്റി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.
Read more at: ഷാർജയിലെ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു
ജിദ്ദ ക്രിമിനൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ക്രൂരമായ കൊലപാതകത്തിന്റെ വിചാരണയും വിധി നടപ്പാക്കലും വളരെ വേഗത്തിൽ പൂർത്തിയായി. കൊലപാതകം നടന്ന് ആറ് മാസത്തിനുള്ളിൽ വിചാരണയ്ക്കു ശേഷം പ്രതിയുടെ വധശിക്ഷ നടപ്പാക്കാനായി.
English Summary: Saudi Arabia executed the accused who killed the pilot.