ഏരിയൽ ലാവെൻഡറിനൊപ്പം മധുര മനോഹര മോഹം വിജയാഘോഷം
Mail This Article
അൽ ഐൻ∙ പി ആൻഡ് ജി ആൻഡ് ട്രാൻസ്‌മെഡ് ഗ്രൂപ്പിന്റെ ഏരിയൽ ബ്രാൻഡിന് കീഴിൽ പുതിയ ഏരിയൽ ലാവെൻഡർ പുറത്തിറക്കി. ഏരിയൽ ലാവെൻഡറിന്റെ യുഎഇ തലത്തിലുള്ള ഒഫിഷ്യൽ ലോഞ്ച് അൽ ഐൻ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്താത്തിൽ നടന്നു. പുതിയ മലയാളം സിനിമയായ മധുര മനോഹര മോഹത്തിന്റെ വിജയാഘോഷത്തോടൊപ്പം നടന്ന ചടങ്ങിലായിരുന്നു പ്രൊഡക്ടിന്റെ ലോഞ്ച്.
Read also: മലയാളി ഹജ് തീർത്ഥാടകൻ മക്കയിൽ അന്തരിച്ചു...
പി ആൻഡ് ജി ആൻഡ് ട്രാൻസ്‌മെഡ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു സെയിൽസ് ഹെഡ് ആമിർ ഖാതിബ്, ലുലു ഗ്രൂപ്പ് അൽ ഐൻ റീജണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജണൽ മനേജർ ഉണ്ണികൃഷ്ണൻ, പി ആൻഡ് ജി ആൻഡ് ട്രാൻസ്‌മെഡ് സെയിൽസ് ആൻഡ് ഓപ്പറേഷൻ മാനേജർമാരായ ഗുൽപ്പർ, അബ്ദുൽ ഗഫൂർ , ഒമർ , ലുലു പബ്ലിക് റിലേഷൻ മാനേജർ ഉമ്മർ, ബൈയിങ് മനേജർ നൗഷാദ്, ജനറൽ മാനേജർ ഫിറോസ് ബാബു എന്നിവരും ലുലു അൽ ഐൻ റീജണൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.
48 മണിക്കൂറോളം ഫ്രഷ്നെഷ് നിലനില്കുന്നതോടൊപ്പം നൂറു ശതമാനം സ്റ്റൈൻ റിമൂവലും ഉറപ്പുനൽകുന്ന നൂതന സങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചതാണ് പുതിയ ഏരിയൽ ലെവെൻഡർ എന്ന് അധികൃതർ അറിയിച്ചു. മധുരമനോഹര മോഹത്തിന്റെ സംവിധായിക സ്റ്റെഫി സേവ്യർ, അഭിനേതാക്കളായ ഷറഫുദ്ദീൻ, രജിഷ വിജയൻ, ആർഷ, അവതാരകൻ മിഥുൻ രമേശ് എന്നിവർ സംബന്ധിച്ചു.
English Summary: Madura Manohara Moham Victory Celebration with Ariel Lavender