ADVERTISEMENT

മക്ക∙ മലയാളി ഹജ് തീർത്ഥാടകൻ മക്കയിൽ അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീന്‍ (63) ആണ് മരിച്ചത്. ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഈമാസം 14നാണ് കൊച്ചിയില്‍നിന്ന് സഹോദരിയോടൊപ്പം ഹജിനെത്തിയത്.

Read also: പൊള്ളുന്ന വിമാന ടിക്കറ്റ്: വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ...

മക്ക അസീസിയയില്‍ താമസിച്ച് വരുന്നതിനിടെ രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  മക്കയിലെ കിങ്‌ ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം.  ഭാര്യ: ഫാത്തിമ, മക്കള്‍: ഇല്യാസ്, യൂനുസ്, നിസ. മരുമക്കള്‍: റജീന, നാജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English Summary: Malayali Haj pilgrim dies in Mecca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com