ADVERTISEMENT

അബുദാബി∙ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിൽ ബലി പെരുന്നാൾ പ്രാർഥന നിർവഹിച്ചു. 

ചിത്രങ്ങൾ–കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യൽ കോർട് കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിന്‍ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ് ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അല്‍ നഹ്യാൻ തുടങ്ങിയ ഒട്ടേറെ ഭരണാധികാരികളും ഷെയ്ഖുമാരും ഉന്നതോദ്യോഗസ്ഥരും മറ്റും പ്രസിഡൻ്റിനോടൊപ്പം പ്രാർഥന നടത്തി. 

ചിത്രങ്ങൾ–കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിലും മികച്ച റോൾ മോഡലുകളായി പ്രവർത്തിക്കുന്ന ഒരാളുടെ മാതാപിതാക്കളെ പരിപാലിക്കുന്നതിലും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വലുതാണെന്ന് പെരുന്നാൾ പ്രഭാഷണത്തിൽ യുഎഇ ഫത് വ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ഒമർ ഹബ്തൂർ അൽ ദാരെ പറഞ്ഞു. പ്രാർഥനയ്ക്കുശേഷം പ്രസിഡന്റ് പെരുന്നാൾ ആശംസകൾ കൈമാറി.

ചിത്രങ്ങൾ–കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

പിന്നീട് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ശവകുടീരം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിനായി അൽ ഫാത്തിഹ പാരായണം ചെയ്യുകയും  നിത്യശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.  

English Summary: UAE President attends Eid Al Adha prayer at Sheikh Zayed Grand Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com