മലയാളി വിദ്യാർഥിക്ക് യുഎഇ ഗോൾഡൻ വീസ
Mail This Article
×
ദുബായ്∙ മലയാളി വിദ്യാർഥിക്ക് പഠന മികവ് കണക്കിലെടുത്ത് യുഎഇയുടെ ഗോൾഡൻ വീസ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ വീസ ലഭിച്ചത്. 12–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് ആദിത്യൻ നേടിയത്. വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
Read also: ഖത്തറില്‍ വാഹനാപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ 3 മലയാളികള്‍ ഉള്‍പ്പെടെ 5 മരണം...
ദുബായിലെ മനോരമ ന്യൂസ് ചാനൽ ക്യാമറാമാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി.കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ്. സഹോദരൻ: ആര്യൻ പ്രമദ്.
English Summary: UAE golden visa for Malayali student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.