ADVERTISEMENT

ദുബായ്∙ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കൊച്ചുകൂട്ടുകാർക്ക് സ്വാഗതമോതി സാലിമും സലാമയും കൂട്ടുകാരും.  പാസ്‌പോർട്ട് കൗണ്ടറുകളിൽ കുട്ടികൾക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്വയം സ്റ്റാംപ് ചെയ്യാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിരുന്നു.

Read also: 'എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു'; പണം തരാനുള്ളവരുടെ വിവരങ്ങൾ എഴുതിയ കണക്കുപുസ്തകം കത്തിച്ച് സൗദി വ്...

സാലിം, സലാമ എന്നിവരെ കൂടാതെ ഒട്ടേറെ പ്രാദേശിക കാർട്ടൂൺ കഥാപാത്രങ്ങളും ദുബായ് സമ്മർ സർപ്രൈസുമായി ബന്ധപ്പെട്ട ഭാഗ്യചിഹ്നങ്ങളായ മോദേഷ്, ഡാന എന്നിവരും ചേർന്നാണ് കുടുംബത്തോടൊപ്പമെത്തുന്ന കുട്ടികളെ ഊഷ്മളമായി സ്വാഗതം ചെയ്തത്. കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം ഫോട്ടോയ്ക്കും വിഡിയോകൾക്കും പോസ് ചെയ്തപ്പോൾ അവർക്ക് മൊമെന്‍റ‌‌‌ോകൾ സമ്മാനമായി നൽകി. ബലിപെരുന്നാൾ ദിനത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്‌എ)  നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് പിന്തുണയ്‌ക്കുന്ന സാമ്പത്തിക വിനോദ സഞ്ചാര വകുപ്പുമായും പ്രചാരണത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. 

കുട്ടികൾക്കുള്ള ഈ പ്രത്യേക സ്വീകരണം ഷോപ്പിങ് ഫെസ്റ്റിവലിലും അതിനുശേഷവും തുടരുമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. എല്ലാ സന്ദർശകർക്കും ആതിഥ്യമരുളുന്നത് ദുബായിയുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.

 

 

English Summary: Salim, Salama and friends welcome the little friends who arrived at Dubai airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com