ADVERTISEMENT

ദോഹ/ഓച്ചിറ∙ ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം അഴീക്കൽ കഴികൻ‍തുരുത്ത് പുതുവൽ ആൻസി ഗോമസ് (29), ഭർത്താവ് ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷൻ‍ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരുടെ സംസ്കാരം ഇന്നു നടക്കും.

 

റോഷന്റെയും ആൻസിയുടേയും മൃതദേഹങ്ങൾ ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലും ജിജോയുടേത് കൊച്ചി വിമാനത്താവളത്തിലുമാണു എത്തിച്ചത്. രാവിലെ 7ന് ശക്തികുളങ്ങരയിലെ കുടുംബ വീട്ടിൽ റോഷൻ ജോണിന്റെയും ആൻസി ഗോമസിന്റെ ‍ മൃതദേഹങ്ങൾ ഭവന ശുശ്രൂഷയ്ക്ക് എത്തിക്കും. 9ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിറ്റോ ചർച്ചിൽ സംസ്കരിക്കും.

 

ജിജോ ഗോമസിന്റെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ഉച്ചകഴിഞ്ഞ് 2ന് അഴീക്കലിലെ വീട്ടിലെത്തിച്ച് 4ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും സംസ്കരിക്കും. മൃതദേഹങ്ങളോടൊപ്പം പ്രവാസി സംഘടന പ്രതിനിധികളായ സുനിൽ വില്യംസ്, ഫയസ് എന്നിവർ എത്തിയിരുന്നു. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐസിബിഎഫ്, ഒഐസിസി - ഇൻകാസും ഇടപെട്ടാണ് നടപടികൾ വേഗം പൂർത്തീകരിച്ചത്.

 

റോഷൻ ആൻസി ദമ്പതികളുടെ ഏക മകൻ ഏദൻ റോഷൻ (3) അപകടത്തിൽ പരുക്കേറ്റ് അൽ ഖോർ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് . ഏദനെ പിന്നീട് നാട്ടിലെത്തിക്കും. റോഷൻ ജോണിന്റെ മാതാവ് ഫ്ലോറ ജോൺ അടുത്ത ദിവസം ഖത്തറിലേക്ക് പോകും.

 

കഴിഞ്ഞ ബുധനാഴ്ച രാത്രി 10ന് ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്ലൈഓവറിൽ ഇവർ സഞ്ചരിച്ച കാറിൽ പിന്നിൽ നിന്നു വന്ന വാഹനമിടിച്ചു നിയന്ത്രണം വിട്ടു പാലത്തിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം സഞ്ചരിച്ച റോഷൻ ജോണിന്റെ സുഹൃത്ത് തമിഴ്നാട് സ്വദേശി പ്രവീൺ കുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരും മരിച്ചു. 

English Summary: Funeral of three keralites died in Qatar accident today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com