രണ്ട് പതിറ്റാണ്ടായി മുടങ്ങാതെ രക്തം ദാനം ചെയ്ത് ഒമാനി പൗരൻ
Mail This Article
മസ്‌കത്ത്∙ രണ്ട് പതിറ്റാണ്ടായി മുടങ്ങാതെ രക്തം ദാനം ചെയ്യുകയാണ് ഒമാനി പൗരൻ ഖലീഫ ബാഖിത്. സെക്കണ്ടറി ക്ലാസ് പഠിക്കുന്ന കാലം മുതൽ തന്നെ മുടങ്ങാതെ രക്തം ദാനം ചെയ്തു തുടങ്ങിയതായി ഖലീഫ ബാഖിത് പറയുന്നു. ബൗശർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മസ്‌കത്ത് കെ എം സി സി അൽ ഖുദ് ഏരിയാ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ പങ്കെടുക്കാൻ അൽ ഖുദ് മസ്‌കത്ത് പ്രീമിയർ മെഡിക്കൽ സെന്ററിൽ എത്തിയതായിരുന്നു ഖലീഫ.
Read also: ബേസിൽ ചിത്രത്തിൽ സഞ്ജു അതിഥി വേഷത്തിലോ? അഭ്യൂഹങ്ങൾ ശക്തം...
താൻ പൂർണ്ണ ആരോഗ്യവാനാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ തന്റെ രക്തത്തിനു ഒരിക്കലും കുറവ് സംഭവിച്ചിട്ടില്ല, എല്ലാ മൂന്നു, നാല് മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാറുണ്ട്. ബൗശർ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തിയും സന്നദ്ധ സംഘടനകളുടെ ക്യാംപുകളിലെത്തിയും രക്തം നൽകും. രക്തദാനം ഏറ്റവും മഹത്തരം ആണെന്നും അതിലൂടെ പലജീവനുകൾക്കു സാന്ത്വനം ലഭിക്കുമെന്നും ഖലീഫ പറഞ്ഞു.
English Summary: An Omani citizen has been donating blood for two decades without stopping