ADVERTISEMENT

അബുദാബി∙ ഉയർന്ന ആളോഹരി വരുമാനത്തിൽ യുഎഇക്ക് രാജ്യാന്തര തലത്തിൽ ഏഴാം സ്ഥാനം. വേൾഡ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കിലാണ് യുഎഇയുടെ കുതിപ്പ്. രാജ്യാന്തര ഡോളർ നിരക്കിൽ യുഎഇയിലെ ആളോഹരി വരുമാനം 2022ൽ 87,729 ഡോളറാണ്.

 

തൊട്ടുമുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10781 ഡോളറിന്റെ വർധന. അമേരിക്കൻ ഡോളർ അടിസ്ഥാനമാക്കി കണക്കാക്കുന്ന സാങ്കൽപിക കറൻസിയാണ് ഇന്റർനാഷനൽ ഡോളർ. ഓരോ രാജ്യത്തെയും കറൻസിയുടെ വിനിമയ മൂല്യം തന്നെയാണ് ഇതിനുള്ളത്. ഓരോരുത്തരുടെയും വാങ്ങൽ ശേഷി (പർച്ചേസിങ് പവർ) അടിസ്ഥാനപ്പെടുത്തിയാണ് ആളോഹരി വരുമാനം തീരുമാനിക്കുന്നത്.

 

ഉയർന്ന വരുമാനക്കാരുടെ ഗണത്തിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ കണക്കുകൾ. ഡോളറുമായുള്ള വിനിമയ നിരക്കിൽ ദിർഹം കരുത്തോടെ നിലനിൽക്കുന്നതും റാങ്കിങ് ഉയർത്താൻ യുഎഇക്കു സഹായമായി.

 

വരുമാനം അടിസ്ഥാനമാക്കി നാലു തരത്തിലാണ് ലോക രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത് (തരം തിരിവ് അമേരിക്കൻ ഡോളറിൽ). കുറഞ്ഞ വരുമാനം (1135 ഡോളറിൽ താഴെ), കുറഞ്ഞ ഇടത്തരം വരുമാനം (1,136 – 4,465 ഡോളർ), ഉയർന്ന ഇടത്തരം വരുമാനം (4,466 – 13854 ഡോളർ), ഉയർന്ന വരുമാനം (13,845 ഡോളറിനു മുകളിൽ). അമേരിക്കൻ ഡോളറിൽ കണക്കാക്കുമ്പോൾ യുഎഇയുടെ പ്രതിശീർഷ ആളോഹരി വരുമാനം 48,950 ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി ഈ പട്ടിക ഓരോ വർഷവും ജൂലൈ ആദ്യം പുതുക്കും.

English Summary: UAE ranks seventh globally in per capita national income.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com