34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി സാഹസിക യാത്ര, ആവേശംകൊള്ളിച്ച് ഷെയ്ഖ് ഹംദാൻ; വിഡിയോ വൈറൽ
Mail This Article
×
ദുബായ്∙ 34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സാഹസിക യാത്രയിൽ പുതിയ അധ്യായം എഴുതി ചേർത്തു.
അമേരിക്കയിലെ യോസമിറ്റി ദേശീയ ഉദ്യാനത്തിലാണ് 8 മണിക്കൂർ ഹൈക്കിങ് നടത്തി ഷെയ്ഖ് ഹംദാൻ ആരാധകരെ ആവേശത്തിലാക്കിയത്. സാഹസിക നടത്തത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ പങ്കുവച്ചു.
2962 മീറ്റർ ഉയരമുള്ള കുന്നും 1417 മീറ്റർ താഴ്ചയും വലിയ ബാഗ് തോളിലേറ്റി ഉറച്ച കാലടികളോടെ അദ്ദേഹം പിന്നിട്ടു.
English Summary: Watch: Sheikh Hamdan completes Yosemite's Half Dome hike.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.