ADVERTISEMENT

ദോഹ∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഇന്‍കാസ്-ഓഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു. ഹിലാലെ കലാക്ഷേത്രയില്‍ നടന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ പി.കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിലെയും, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല, മണ്ഡലം നേതാക്കന്മാരും, ഭാരവാഹികളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംബന്ധിച്ചു. 

 

  കെ.വി ബോബന്‍ (ഐ.സി.ബി.എഫ് ജനറല്‍ സെക്രറ്ററി ), ഇന്‍കാസ് നേതാക്കന്മാരായ സിദ്ദിഖ് പുറായില്‍ ,ഷാനവാസ് ഷെറാട്ടന്‍ ,അന്‍വര്‍ സാദത്ത് ,ഷരീഫ്  പി.സി (ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്), സിദ്ദിഖ് ചെന്നാടന്‍ (കള്‍ച്ചറല്‍ ഖത്തര്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ്) ജാബിര്‍ (ചാലിയാര്‍ ദോഹ ട്രഷറര്‍), മുജീബ് മദനി(സെക്രട്ടറി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ജാബിര്‍ ദാരിമി (എസ്‌കെഎസ്എഫ്  കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്), മുഹമ്മദ് ബഷീര്‍ വടക്കേകാട് (രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ ദേശിയ സംഘടന  സെക്രട്ടറി),  കോഴിക്കോട് ജില്ലാ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സി വി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ബാബു നമ്പിയത്, ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ പ്രതിനിധി വൈസ് ചെയര്‍മാന്‍  ഷാഹിദ്, ഷിബിന്‍ സെബാസ്റ്റ്യന്‍, കോട്ടയം , കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്മാരായ സുരേഷ് ബാബു, അമീര്‍ കെ.ടി സെക്രട്ടറിമാരായ  റഫീഖ് പാലോളി, സൗബിന്‍ ഇലഞ്ഞിക്കല്‍, ജില്ലാ എക്‌സികുട്ടീവ് അംഗം സോമന്‍ ഇരിങ്ങത്ത്, നിയോജക മണ്ഡലം നേതാക്കന്മാരായ വിനീഷ് അമരാവതി (പ്രസിഡന്റ് കുറ്റ്യാടി), അസീസ് കടവത് (വൈസ് പ്രസിഡന്റ് പേരാമ്പ്ര), അഫ്‌സല്‍ മുഹമ്മദ് (ആക്ടിങ് പ്രസിഡന്റ്, നാദാപുരം), പി സി ഗഫൂര്‍ (ട്രഷറര്‍, നാദാപുരം), സഫവാന്‍ (ജനറല്‍ സെക്രട്ടറി, തിരുവമ്പാടി), ഗഫൂര്‍ ഓമശ്ശേരി (ആക്ടിങ് പ്രസിഡന്റ്, കൊടുവള്ളി), ഒഐസിസി-ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

English Summary: INCAS-OICC Qatar held a condolence meeting on the death of Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com