ADVERTISEMENT

മനാമ∙ കേരളത്തിലെ പാവങ്ങളെ കരുതാനും കേരളത്തിന്റെ വികസനത്തിന്‌ കുതിപ്പേകാനും സാധിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണയോഗത്തിൽ ബഹ്റൈനിലെ മലയാളികൾ.

 

കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷനായി. ജീവിച്ചിരുന്ന ഉമ്മൻ‌ചാണ്ടിയെക്കാൾ ശക്തനാണ് മരണപെട്ട ഉമ്മൻ‌ചാണ്ടി. ഖദറിനുള്ളിൽ ജീവിച്ച വിശുദ്ധനയായിരുന്നു അദ്ദേഹമെന്നും  യോഗം അനുസ്മരിച്ചു.

 

വർഗീസ് കാരയ്ക്കൽ (ബഹ്‌റൈൻ കേരളീയ സമാജം) ഒഐസിസി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ) കെ എം. ചെറിയാൻ (ഇന്ത്യൻ ക്ലബ്) കുട്ടൂസ മുണ്ടേരി (കെഎംസിസി ), സോമൻ ബേബി, ഫാ. ജേക്കബ് തോമസ് (സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി) ഫാ. ജോൺസ് ജോൺ (സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി ), റവ. ദിലീപ് ഡേവിഡ്സൺ (മലയാളി സിഎസ്ഐ പള്ളി) അഷ്‌റഫ്‌ കാട്ടിൽ പീടിക (സമസ്ത) സതീഷ് കുമാർ (എൻഎസ്എസ് ) ഷംസുദീൻ പൂക്കയിൽ (ഐസിഎഫ് )പ്രദീപ്‌ പത്തേരി, ജോയ് വെട്ടിയാടാൻ (ബഹ്‌റൈൻ പ്രതിഭ) സുനീഷ് സുശീലൻ (എസ്എൻസിഎസ്) തോമസ് ജോൺ (കേരള കാത്തലിക് അസോസിയേഷൻ) അബ്ദുൾ സലാം (കെഎൻഎം ) ജമാൽ ഇരിങ്ങൾ (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), ഡോ. പി.വി. ചെറിയാൻ, ഏബ്രഹാം ജോൺ, സി പി വർഗീസ്, സതീഷ് കുമാർ, ചന്ദ്രബോസ് ( ജിഎസ്എസ്) ബിജു (സിറോ മലബാർ സൊസൈറ്റി ) ഷാജി മുതലയിൽ ( നവ കേരള ) കെ. ടി സലിം ( നിയാർക്ക് ബഹ്‌റൈൻ ) റഷീദ് മാഹി (തണൽ) ജോൺസൻ ടി. ജോൺ (ബഹ്‌റൈൻ മാർത്തോമാ പള്ളി) ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com