ADVERTISEMENT

ജിദ്ദ∙ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള കിങ് സൽമാൻ കപ്പിന് ഈ മാസം 27ന് സൗദിയിൽ തുടക്കമാകും.ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും അടക്കം ലോകോത്തര താരങ്ങളുടെ നിരയുമായാണ് സൗദിയിൽ ഫുട്ബോൾ മത്സരമൊരുങ്ങുന്നത്.

അൽ ഇത്തിഹാദ്, അൽ നസർ, അൽ ഹിലാൽ എന്നിവയുൾപ്പെടെ 16 അറബ് ടീമുകളുടെ പങ്കാളിത്തമുണ്ടാകും. സൗദിയിലെ ക്ലബ്ബുകൾ ലോകോത്തര താരങ്ങളെ സ്വന്തമാക്കിയ ശേഷമുള്ള ആദ്യത്തെ ഫുട്ബോൾ സീസണാണിത്. 27 മുതൽ ഓഗസ്റ്റ് 12 വരെയാണ് മത്സരം. തായിഫ്, അബഹ, അൽ ബാഹ എന്നിവിടങ്ങളിലാണ് ചാംപ്യൻസ് ക്ലബ്ബുകൾക്കായുള്ള കിങ്‌ സൽമാൻ കപ്പ് ഫുട്ബോൾ മത്സരം അരങ്ങേറുക. ടിക്കറ്റുകൾ വേഗത്തിലാണ് വിറ്റുപോകുന്നത്. അൽ ഇത്തിഹാദിനായി ഫ്രഞ്ച് താരം കരീം ബെൻസേമ, എൻഗാലോ കാന്റെ പോർച്ചുഗീസ് താരം ജോവോ ഫെലിപ്പെ എന്നിവരൊന്നിച്ച് രംഗത്തിറങ്ങും. 27ന് ത്വഇഫിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇവർ ഇറങ്ങും.

Read also: പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി മരിച്ചു; ഞെട്ടലിൽ യുകെ മലയാളികൾ

അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ക്രൊയേഷ്യയുടെ മാർസെലോ ബ്രോസോവിച്ച്, ഫ്രഞ്ച് താരം സിക്കോ ഫൊഫാന എന്നിവരും ബൂട്ടണിയും. ഇവർ മൂന്നു പേരും അൽ നസറിനായി ഒന്നിച്ചിറങ്ങുന്ന ആദ്യ മത്സരമാകും ഇത്. അൽ ഹിലാലിനായി സെനഗലിന്റെ കലിഡൗ കൗലിബാലി, പോർച്ചുഗീസിന്റെ റൂബൻ നെവ്സ്, സെർബിയൻ താരം സെർജി സാവിക് എന്നീ മൂന്ന് താരങ്ങളും കളിക്കളത്തിലിറങ്ങും.

 

English Summary: Only three days left for the King Salman Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com