ൈജവ ഇന്ധന സഖ്യത്തിൽ യുഎഇയും
Mail This Article
ദുബായ്∙ ഇന്ത്യ നേതൃത്വം നൽകുന്ന രാജ്യാന്തര ൈജവ ഇന്ധന സഖ്യത്തിൽ യുഎഇ ചേർന്നതായി ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുൈഹൽ അൽ മസ്റൂയി.
കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ഇന്ധന ഉപയോഗത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ഇന്ത്യ, യുകെ, യുഎസ് എന്നിവർ ചേർന്നാണ് ആഗോള ൈജവ വാതക സഖ്യത്തിനു രൂപം നൽകിയത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു മേന്മയുള്ള ജൈവ ഇന്ധനത്തിന്റെ ഉപയോഗം പരമാവധി പ്രോൽസാഹിപ്പിക്കാനും ഉൽപാദനം വർധിപ്പിക്കാനും ജി20 സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി.
പുതിയ സഖ്യത്തിന്റെ ഔപചാരിക തുടക്കം സെപ്റ്റംബറിൽ ജി20 നേതൃ സമ്മേളനത്തിൽ ഉണ്ടാകും. ജൈവ ഇന്ധനത്തിൽ യുഎഇ കൂടുതൽ നിക്ഷേപം നടത്തുമെന്നു മന്ത്രി പറഞ്ഞു.
English Summary: UAE joins alliance to promote sustainable biofuels.