ADVERTISEMENT

അബുദാബി∙ വൃത്തി, സുരക്ഷ, രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ എമിറേറ്റിലെ ബ്യൂട്ടിപാർലറുകളിലും വ്യായാമ കേന്ദ്രങ്ങളിലും മുനിസിപ്പൽ അധികൃതർ പരിശോധന നടത്തി.

 

രോഗം വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും ഇത്തരം സ്ഥാപനങ്ങളിൽ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നവും ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.

 

സൗന്ദര്യവർധക വസ്തുക്കൾക്ക് കാലാവധിയുണ്ടാകണം. ഉപകരണങ്ങളുടെ നിലവാരവും പരിശോധിച്ചു. ബ്യൂട്ടിപാർലറുകളിൽ ആവശ്യമായ ആരോഗ്യ സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും ശുചിത്വ അന്തരീക്ഷത്തെക്കുറിച്ചും  ജനം ബോധവാന്മാരാകണമെന്നും മുനിസിപ്പൽ അധികൃതർ നിർദേശിച്ചു.

 

ഏതെങ്കിലും സ്ഥാപനത്തിൽ വൃത്തിഹീനമായ അന്തരീക്ഷമോ ഉപകരണങ്ങളുടെ കാലപ്പഴക്കമോ സൗന്ദര്യവർധക വസ്തുക്കളുടെ നിലവാരക്കുറവോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യങ്ങളിൽ ഉദാസീനത പാടില്ലെന്നും അധികൃതർ അറിയിച്ചു.

English Summary: Abu Dhabi carries out inspections at beauty salons, fitness centres.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com