ADVERTISEMENT

മനാമ∙  പൊതു സ്ഥലത്ത് വച്ച് ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന  തലാബത്ത് ഡെലിവറി ജീവനക്കാരന്‍റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയിൽ,  ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡെലിവറി കാരിയേജ് തുറന്ന് ഉപഭോക്താവിനുള്ളതെന്ന് തോന്നുന്ന ഭക്ഷണം കഴിക്കുന്നത് കാണാൻ സാധിക്കും. 

 

 

ദൃശ്യങ്ങൾ എക്സിൽ ( ട്വിറ്ററിൽ) വൈറലായി. ഇതോടെ നിരവധി യുഎഇ നിവാസികൾ വിഡിയോ പങ്കുവയ്ക്കുകയും അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ടും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.  ഇതേതുടർന്ന് വിഡിയോ യുഎഇയിൽ നിന്നുള്ളത് അല്ലെന്ന് തലാബത്ത് സ്ഥിരീകരിച്ചു. ഈ വിഡിയോ ബഹ്‌റൈനിൽ നിന്നുള്ളതാണെന്ന് തലാബത്ത് അറിയിച്ചു. 



‘‘സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ ആരോഗ്യ-സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണ്. ഇത് കാൻസൽ ചെയ്ത ഓർഡറിൽ നിന്നുള്ള ഭക്ഷണമാണെന്ന് സൂചനയുണ്ട്. എന്തായാലും അന്വേഷണ നടപടികളുടെ ഭാഗമായി ജീവനക്കാരനെ  സസ്പെൻഡ് ചെയ്തു.’’ – തലബാത്ത് അധികൃതർ  അറിയിച്ചു. 

Read also: ഇന്ത്യൻ അരിയുടെ പുനർകയറ്റുമതി വിലക്കി യുഎഇ; തൽകാലം ചോറുണ്ണാം

ഡെലിവറിക്കുള്ള  ഭക്ഷണമാണെങ്കിൽ അത് പൊതു സ്ഥലത്ത് വച്ച് ജീവനക്കാരൻ ഭക്ഷിക്കില്ലെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ  അഭിപ്രായപ്പെട്ടു. അതേസമയം  ഡെലിവറിക്കുള്ള ഭക്ഷണപൊതികളിൽ കൂടുതൽ സുരക്ഷാ സംവിധാനം വേണമെന്ന് ചിലർ ആവശ്യപ്പെട്ടു. അതിനുള്ള നിർദേശങ്ങളും അവർ സമൂഹ മാധ്യമത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്. 

 

English Summary: Viral video: Talabat rider seen eating food from delivery box; company responds

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com